മാനസ ഗ്രാമത്തിലെ വീടുകളിൽ ഭരണഘടനയുടെ ആമുഖത്തിൻ്റെ പകർപ്പ് വിതരണം ചെയ്ത് വിദ്യാർത്ഥികൾ

news image
Nov 27, 2026, 2:14 am GMT+0000 payyolionline.in

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ നാഷനൽ സർവ്വീസ് സ്‌കീം , റേഞ്ചർ റോവർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ മാനസ ഗ്രാാമത്തിലെ വീടുകളിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പുകൾ നൽകിയും ക്ലാസ് മുറിയുടെ ചുമരുകളിൽ പതിച്ചും പ്രചരണപ്രവർത്തനത്തിൽ ഏർപ്പെട്ടു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി. നിബിത പുനത്തിൽ ഇ.കെ. ഗീതക്ക് ഭരണഘടനയുടെ ആമുഖം നൽകി പൗര നേത്രം പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും, അധ്യാപകനുമായ പി.സി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.പി.ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം സുനിത ആച്ചിക്കുളങ്ങര,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനുഷ വി. ആർ, റേഞ്ചർ റോവർ കൺവീനർ ഷീബ ടി. എം , എസ് എം സി ചെയർമാൻ ഷെബീർ ജനത്ത്, പി.ടി എ വൈസ് പ്രസിഡന്റ് കെ.എം. എ. അസീസ്, ജയന്തി എൻ, എ. സുബാഷ് കുമാർ എന്നിവർ സംസാരിച്ചു വളണ്ടിയർ സെക്രട്ടറി ശ്രീദേവി നന്ദി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe