മേപ്പയ്യൂർ: പൊതുവിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി പ്ലസ്ടു വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരവും വിജയശതമാനവും മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യോദയ സജ്ജം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.
അംബേദ്കർ ഹാളിൽ നടന്ന ചടങ്ങിൽപി.ടി.എ പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷനായി. പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞു. എഴുത്തുകാരനും ചലച്ചിത്ര നടനുമായ വി.കെ. ജോബിഷ് മോട്ടിവേഷൻ ക്ലാസ് നൽകി. എസ്.എം.സി ചെയർമാൻ ഷബീർ അന്നത്ത്,പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.എ.അസീസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ എച്ച് എം ടി. സുനന്ദ, ദിശ പ്രൊജക്ട് ചെയർമാൻ പി.കെ. പ്രിയേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി എ.പി. ഇസ്മയിൽ എന്നിവർ സംസാരിച്ചു. വിജയോത്സവം കൺവീനർ ഷാഹിദ നന്ദി പറഞ്ഞു.
