കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരം സംഘടിപ്പിച്ചു

news image
Jun 22, 2023, 12:56 pm GMT+0000 payyolionline.in

പയ്യോളി : കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്‌കൂൾ കോട്ടക്കൽ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ വായനവാരം സംഘടിപ്പിച്ചു. പ്രശസ്ത നിരൂപകൻ മടപ്പള്ളി ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലിഷ് വിഭാഗം പൊഫസർ സജയ് കെ.വി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഡോ: പി.എം സുമേഷ് സ്വാഗതവും, പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര അധ്യക്ഷതയും വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ കെ ഹമീദ്, സ്റ്റാഫ് സെക്രട്ടറി ഭാവന ടീച്ചർ, സീന ടീച്ചർ, ജസീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എൻ.എസ്.എസ് വളണ്ടിയർ ഷിയോണ നന്ദിയും രേഖപ്പെടുത്തി. ‘ഒരു കുട്ടി ഒരു പുസ്തകം’ പദ്ധതിയിലൂടെ നാഷണൽ സർവ്വീസ് സ്കീം, ഗൈഡ്സ് എന്നിവർ ശേഖരിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe