കുറുവങ്ങാട് ജനകീയ ആരോഗ്യ കേന്ദ്ര പ്രഖ്യാപനവും ആരോഗ്യമേളയും നടത്തി

news image
May 18, 2023, 12:50 pm GMT+0000 payyolionline.in

കൊയിലാണ്ടി:  നവകേരള കർമ്മ പദ്ധതി രണ്ടാം ഘട്ടത്തിൽ സബ് സെൻറ്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിൻറ്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു. കൊയിലാണ്ടി  കുറുവങ്ങാട് കുടുംബ ക്ഷേമ ഉപകേന്ദ്രത്തെയാണ് ഈ തരത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യ വകുപ്പിൻറ്റെ സബ് സെൻറ്ററുകളിൽ എം എൽ എസ് പി സ്റ്റാഫ് നേഴ്‌സിനെയും നിയമിച്ചു.

പരിപാടിയിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ രജീഷ് വെങ്കളത്ത്കണ്ടി, സുധ .സി, ബിന്ദു .പി.ബി, സി. പ്രഭ ടീച്ചർ, വത്സരാജ്‌ എന്നിവരും കൊയിലാണ്ടി മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് .സി, ബിന്ദുകല .പി.ടി. എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനി സ്വാഗതവും, കുറുവങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രം ജെ.പി.എച്ച്.എൻ. ഷഹനാസ് .പി നന്ദിയും പറഞ്ഞു.
അന്നേദിവസം കുറുവങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിൽ വിവിധ സ്ക്രീനിംഗ് ക്യാമ്പുകൾ അടങ്ങിയ ആരോഗ്യമേളയും സംഘടിപ്പിച്ചു. ആരോഗ്യമേളയിൽ ജീവിത ശൈലീരോഗ നിർണ്ണയം, ചികിത്സ, കാഴ്ച പരിശോധന, വിവ ക്യാമ്പയിൻറ്റെ ഭാഗമായ എച്ച് ബി പരിശോധന, ഇ-സഞ്ജീവനി, ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe