കുവൈത്തില്‍ 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

news image
Aug 22, 2023, 4:17 pm GMT+0000 payyolionline.in

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമപരമായ ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഉള്ളടക്കം സംബന്ധിച്ചുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) നിർണായക നടപടി സ്വീകരിച്ചത്.

ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2,426 വെബ്‌സൈറ്റുകള്‍ക്കാണ് ഈ വര്‍ഷം തുടക്കം മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവിൽ, നേരത്തെ നിരോധിച്ച അഞ്ച് വെബ്സൈറ്റുകള്‍ അൺബ്ലോക്ക് ചെയ്യുന്നതിനായി വന്ന ഹർജികളില്‍ അതോറിറ്റി അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് അനധികൃത ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് സിട്ര അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe