കെ.എം.സി.സി ഭാരവാഹികൾക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി

news image
Mar 11, 2024, 4:13 am GMT+0000 payyolionline.in

മേപ്പയ്യൂർ: ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡൻ്റ് വി.എം.സി റഷീദ്, സെക്രട്ടറി ഫൈസൽ മൈക്കുളം, പഞ്ചായത്ത് സെക്രട്ടറി ടി.കെ ഷജീം,മസ്കറ്റ് അൽകൂത് ഏരിയ ട്രഷറർ തായാട്ട് ഷാജഹാൻ, ഖത്തർ കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ ഷാഫി, മണ്ഡലം വൈസ് പ്രസിഡൻ്റ് നൗഷാദ് വള്യാട്ട് കുനി എന്നിവർക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.

ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എം.എം അഷറഫ് അധ്യക്ഷനായി. കെ എം എ അസീസ്,ടി.എം അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹ്മാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുൽ സലാം,ടി.കെ അബ്ദുറഹിമാൻ എന്നിവര്‍ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe