മൂടാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബ സംഗമം നടത്തി. ചേനോത്ത് ഭാസ്കരന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെ പി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഉഗാണ്ടയിൽ വെച്ച് നടന്ന പാര ബാഡ്മിന്റൽ ഇന്റർനാഷണൽ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സിംഗിൾസിനും ഡബിൾസിലും വെള്ളിമെഡൽ, ഇൻഡോനേഷ്യൻ പാര ബാഡ്മിന്റൽ ചാമ്പ്യൻഷിപ്പ് 2024 ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയ രാജ്യത്തിന്റെ അഭിമാന താരം നിതിൻ കെ ടി എന്നിവരെ ബ്ലോക്ക് സെക്രട്ടറി ടി സുരേന്ദ്രൻ ആദരിച്ചു.

കെ എസ് എസ് പി യു മൂടാടി കുടുംബ സംഗമം ജില്ലാ സെക്രട്ടറി കെ പി ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു
എ ഹരിദാസ്, പി ശശീന്ദ്രൻ, നിതിൻ, കെ പി നാണു മാസ്റ്റർ, ചന്ദ്രൻ അലിയങ്ങാട് എന്നിവർ സംസാരിച്ചു. കൈത്താങ്ങ് ധനസഹായ വിതരണവും കലാപരിപാടികളും നടന്നു.