പയ്യോളി : പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ പ്രവാസികളുടെ സുരക്ഷയും തൊഴിലും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ സജീവമായി ഇടപെടണമെന്ന് കെ.കെ.എം.എ (KKMA) സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ നയതന്ത്രതലത്തിൽ ശാശ്വത പരിഹാരം കാണണമെന്നും പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.
കെ.കെ.എം.എ സംസ്ഥാന കമ്മിറ്റിയുടെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: രക്ഷാധികാരി: കെ.കെ. അബ്ദുല്ല, പ്രസിഡന്റ്: അബ്ദുൽ റസാഖ് മേലടി, ജനറൽ സെക്രട്ടറി: എ.വി. മുസ്തഫ, ട്രഷറർ: പി.വി. സുബൈർ ഹാജി, വൈസ് പ്രസിഡന്റുമാർ: പി.എം.എച്ച്. ബക്കർ, മൂസു രായിൻ, അബ്ദുൽ സലാം കെ.ടി.
സെക്രട്ടറിമാർ: സലീം അറക്കൽ, സെയ്തു മുഹമ്മദ്, അബ്ദു കുറ്റിച്ചിറ. ഓർഗനൈസിങ് സെക്രട്ടറി: യു.എ. ബക്കർ.
ഓഡിറ്റർ: പി.എം.എച്ച്. കുഞ്ഞബ്ദുള്ള
പ്രസിഡന്റ് അബ്ദുറസാഖ് മേലടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ മേലടി, ഇസ്ഹാഖ് ടി.എം, സി.കെ. അബ്ദുൽ സത്താർ, എം.കെ. മുസ്തഫ, മുഹമ്മദ് കുട്ടി, സിദ്ദീഖ്, ബീരാൻ കുട്ടി, ഉവൈസ് ബിൻ അബ്ദുല്ല, അലിക്കുട്ടി ഹാജി, അബ്ദുൽ ഫത്താഹ് തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. മരണപ്പെട്ട അംഗങ്ങൾക്കായി ആർ.വി. അബ്ദുൽ ഹമീദ് മൗലവിയുടെ നേതൃത്വത്തിൽ ദുആ മജ്‌ലിസ് നടത്തി. ജനറൽ സെക്രട്ടറി എ.വി. മുസ്തഫ നന്ദി രേഖപ്പെടുത്തി.
