വടകരയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി; പോലീസ് പരിശോധന ഊർജിതം

news image
Apr 22, 2026, 10:35 am GMT+0000 payyolionline.in

വടകര: വടകര ചാനിയം കടവിന് സമീപം റോഡരികിലെ ചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

​സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം പ്രദേശം സുരക്ഷിതമാക്കുകയും ബോംബുകൾ നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആരാണ് ബോംബുകൾ ഇവിടെ ഉപേക്ഷിച്ചതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മേഖലയിൽ സുരക്ഷാ പരിശോധനകൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe