കേരളത്തിലെ പാലിയേറ്റീവ് കെയർ ലോകത്തിന് മാതൃക : ഡബ്ലിയു.എച്ച്.ഒ.സി.സി ഡയരക്ടർ ഡോ:സുരേഷ് കുമാർ

news image
Mar 21, 2023, 7:52 am GMT+0000 payyolionline.in

മേപ്പയ്യൂർ: കേരളത്തിലെ പാലിയേറ്റീവ് കെയറുകൾ സവിശേഷ ശ്രദ്ധയാകർഷിച്ച സംവിധാനങ്ങളാണെന്ന് ഡബ്ലിയു.എച്ച്.ഒ.സി.സി ഡയരക്ടർ ഡോ:സുരേഷ് കുമാർ പറഞ്ഞു.കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ കെട്ടിട ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ പ്രദേശത്തെയും പാലിയേറ്റീവ് കെയറുകൾ ആ പ്രദേശത്തെ കിടപ്പ് രോഗികളുടെ പരിചരണം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഉദാത്തമാണെന്നും അദ്ദേഹം പറഞ്ഞു.

 

കൈൻഡ് ചെയർമാൻ കെ പ്രഭാകരകുറുപ്പ് അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല കൈൻഡ് പ്രൊജക്റ്റ്‌ ബ്രോഷർ ഇ.എം സുരേന്ദ്രന് നൽകി പ്രകാശനം ചെയ്തു.വിക്ടറി ഗ്രൂപ്പ് ചെയർമാൻ ഇ.എം പവിത്രൻ വീശിഷ്ടാതിഥിയായി പങ്കെടുത്തു.മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ,കിപ് ചെയർമാൻ അബ്ദുൽ മജീദ് നരിക്കുനി എന്നിവർ പ്രഭാഷണം നടത്തി.

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ടി സുനിത ബാബു,ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ കെ.സി രാജൻ,ഗോപാലൻ കുറ്റിയോയത്തിൽ, എം സുരേഷ് കുമാർ,ഫൗസിയ കുഴുമ്പിൽ,സവിത നിരത്തിന്റെ മീത്തൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ടി രാഘവൻ, ഇടത്തിൽ ശിവൻ,നൗഷാദ് കുന്നുമ്മൽ,ഇ.ടി ബാലൻ,ടി സുരേഷ് ബാബു,കെ.എം സുരേഷ് ബാബു, സഈദ് ടി,കൈൻഡ് രക്ഷാധികാരികളായ മിസ്ഹബ് കീഴരിയൂർ,കേളോത്ത് മമ്മു,സുരക്ഷ കീഴരിയൂരിന്റെ ചെയർമാൻ പി.കെ ബാബു,കൈൻഡ് ഖത്തർ ചാപ്റ്റർ പ്രധിനിധി സമീർ മാനസ്,വിമൻസ് ഇനീഷ്യറ്റീവ് സെക്രട്ടറി സാബിറ നടുക്കണ്ടി,യൂത്ത് ഇനീഷ്യറ്റീവ് പ്രസിഡന്റ്‌ അർജുൻ ഇടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കൈൻഡ് ജനറൽ സെക്രട്ടറി കെ അബ്ദുറഹ്‌മാൻ സ്വാഗതവും ട്രഷറർ ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe