കേരള കോപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ പയ്യോളി മേഖല സമ്മേളനവും യാത്രയയപ്പും

news image
Jun 23, 2023, 6:02 am GMT+0000 payyolionline.in

പയ്യോളി : കേരള കോപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ പയ്യോളി മേഖല സമ്മേളനം അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ കുയ്യണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീശരാജ് കീഴൂർ അധ്യക്ഷത വഹിച്ചു.

സർവീസിൽ നിന്ന് വിരമിച്ച പി പി ദിനേശ് ബാബുവിന് കേരള കോപ്പറേറ്റീവ് എംപ്ലോയി സെന്റർ ജില്ലാ ജനറൽ സെക്രട്ടറി എം പി ജയദേവൻ മൊമെന്റോ നൽകി. ചടങ്ങിൽ രജിതകുമാരി, അശ്വിൻ പയ്യോളി, വിനോദ് കെ ടി, പ്രജീഷ് കുമാർ പി, റിജുരൂപ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പ്രസിഡന്റ് ശ്രീശരാജ് കീഴൂർ, ജനറൽ സെക്രട്ടറി അശ്വിൻ പയ്യോളി, ട്രഷറർ പി പ്രജീഷ് കുമാർ എന്നിവരെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe