കൊയിലാണ്ടി: ഈദ് ഗാഹിനൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. മൂടാടി സലഫീ സെൻ്ററിൻ്റെ കീഴിലാണ്
ഈദ്ഗാഹിനൊപ്പം ലഹരി വിരുദ്ധപ്രതിജ്ഞയും നടത്തിയത്.മൂടാടി സലഫീ സെൻന്റെർ ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയത്.
മൗലവി അബ്ദുൽലത്തീഫ് ബാഖവി നമസ്ക്കാരത്തിനും ഈദ്പ്രാർത്ഥനകൾക്കും നേതൃത്വം നൽകി . മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതും സഹിഷ്ണുതയുമാണ് ഇസ്ലാമിൻ്റെ മുഖമുദ്ര എന്നും ലഹരിയും അക്രമവും ഇസ്ലാം നിഷിദ്ധമാക്കിയതും സമൂഹം വിട്ടുനിൽക്കേണ്ടതാണെന്നും ഈദ് സന്ദേശത്തിൽ മൗലവി ഓർമപ്പെടുത്തി.