കൊയിലാണ്ടി: പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സഞ്ചരിക്കുന്ന ലബോറട്ടറി കൊയിലാണ്ടിയിലെത്തി. ഭക്ഷ്യവസ്തുക്കളിൽ മായം ഉണ്ടോ എന്ന് പരിശോധിച്ച് പെട്ടെന്ന് തന്നെ റിസൾട്ട് നൽകാൻ സാധിക്കും.
പാൽ, കുടിവെള്ളം, മീൻ, ഉപയോഗിച്ച എണ്ണ, എന്നിവയിൽ മായ മുണ്ടോയെന്ന് പരിശോധിച്ച് പെട്ടെന്ന് തന്നെ റിസൾട്ട് നൽകും. കൂടുതൽ പരിശോധനക്ക് മലാപ്പറമ്പ് ലാമ്പിൽ അയക്കും.
ജില്ലയിലെ എല്ലാ ഭാഗത്തും ലാബോറട്ടറി എത്തും ഇതിനായി ഓരോ ഭാഗത്തും പ്രത്യേക ദിവസങ്ങളിലായിരിക്കും പൊതുജനങ്ങൾക്കും ഈ ലാബോറട്ടറി ഉപയോഗിക്കാം. വാഹനം വരുന്ന ദിവസം പൊതുജനങ്ങൾ കൊണ്ടുവരുന്ന കുടിവെള്ളം, പാൽ, എണ്ണ എന്നിവയിൽ മായമുണ്ടോ എന്ന് സൗജന്യമായി പരിശോധിക്കാം ലാബിൽ.