കൊയിലാണ്ടിയില്‍ ബി.ജെ.പി നേതാക്കൾ കുന്യോറമല സന്ദർശിച്ചു; ശാസ്ത്രീയ നടപടി വേണമെന്ന് ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ

news image
Oct 5, 2023, 12:21 pm GMT+0000 payyolionline.in

കൊയിലാണ്ടി: ബൈപ്പാസിലെ കുന്യോറമല ബിജെപി നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ  ദിവസം രണ്ട് പ്രാവശ്യമാണ് മലയിടിഞ്ഞത്. ബൈപ്പാസ് കടന്നു പോകുന്നത് കുന്ന് കീറി മുറിച്ചാണ്. നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.  ഇവർ ഭീതിയിലാണ്. ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ, എസ്.ആർ.ജയ്കിഷ്, വയനാരി വിനോദ് , വി.കെ.ജയൻ, ഗിരിജാ ഷാജി, കെ.വി.സുരേഷ് എന്നിവരാണ്  സന്ദര്‍ശിച്ചത്.  സംഭവം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ  ശ്രദ്ധയിൽപ്പെടുത്തുമെന്നും ശാസ്ത്രീയമായ നടപടികളാണ് ആവശ്യമെന്ന് സജീവൻ പറഞ്ഞു. അല്ലാതെ കോൺക്രീറ്റ് മതിൽ കെട്ടിയാൽ പ്രശ്നം തീരില്ലന്നും സജീവൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe