കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രി എക്സൈസുകാർകാരെയും പോലീസുകാർക്ക് നേരെയും അക്രമം നടത്തിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മേലൂർ കുറ്റിയിൽ നിമേഷ് (24), ചെങ്ങോട്ടുകാവ് മാടാക്കരമാളിയേക്കൽ മുർഷിദ് (26), പെരുവെട്ടൂർ തുന്നാത്ത്താഴ യാസർ (29) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം.
കൊയിലാണ്ടി നഗരത്തിലെ ബാവാ സ്ക്വയറിലെ ഒരു കടയിൽ രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മദ്യം മയക്കുമരുന്ന് പരിശോധനയ്ക്കത്തിയതായിരുന്നു ഉദ്യോഗസ്ഥർ. എക്സൈസ് ഇൻസ്പെപെക്ടർ എ.പി ദീപേഷ്, പ്രിവൻ്റീവ് ഓഫീസർ സജീവൻ, എ.കെ.രതീശൻ തുടങ്ങിയവരയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമികൾ തിരിഞ്ഞു കൊയിലാണ്ടി സി ഐ.ബിജു, എസ്.ഐ.അനീഷ് വടക്കയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാണ്ട് ചെയ്യും. ഇക്കഴിഞ്ഞ ജൂലായ് 14 ന് പെരുവെട്ടൂരിൽ വാടക വീട്ടിൽ താമസിക്കുന്ന മൊയ്തീൻ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു