കൊയിലാണ്ടിയിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു

news image
May 19, 2023, 12:40 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു.10 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്ററുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു.

അജയകുമാർ, നാരായണൻ, എന്നിവർ പരിശീലകരായി. വാർഡ് കൗൺസിലർ സുമേഷ് ആശംസ അർപ്പിച്ചു സംസാരിച്ചു. സൗത്ത് സി. ഡി. എസ്. ചെയർപേഴ്സൺ വിബിന സ്വാഗതം പറഞ്ഞ യോഗത്തിൽ നോർത്ത് സി. ഡി. എസ്. വൈസ് ചെയർപേഴ്സൺ ആരിഫ നന്ദിയും പറഞ്ഞു. ഉപസമിതി കോൺവീനർമാരായ ഗിരിജ, ശ്രീകല എന്നിവർ പങ്കെടുത്തു.ചടങ്ങിൽ 80. ഓളം ബാല സഭ കുട്ടികൾ പരിശീലനത്തിനായി പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe