കൊയിലാണ്ടിയിൽ യുവാവിന് റോഡിൽ നിന്ന് ലഭിച്ചത് അരലക്ഷം രൂപ; പോലീസ് ഇടപെടലിൽ പണം തിരികെ കിട്ടിയ ആശ്വാസത്തിൽ പുറക്കാട് സ്വദേശി

news image
Sep 27, 2024, 12:13 pm GMT+0000 payyolionline.in

കൊയിലാണ്ടി: നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ 50000 രൂപ പോലീസിനു ഏൽപിച്ചു. പോലീസ് ഉടമസ്ഥനെ കണ്ടെത്തി ഏൽപ്പിച്ചു. ചേലിയ മീത്തലെ പറയൻകുഴിയിൽ ജിനീഷിനാണ് കൊയിലാണ്ടി നഗരത്തിൽ അൻപതിനായിരം രൂപ കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ കൊയിലാണ്ടി ട്രാഫിക് എ.എസ്.ഐ.എ മനോജിനെ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് ട്രാഫിക് എസ്.ഐ.എം.കെ പുരുഷോത്തമൻ , വി.കെ.പ്രദീപൻ, കെ.എം.രവീന്ദ്രൻ, എസ്.സി.പി.ഒ.വി.എം.മഹേഷ്, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഉടമയെ കണ്ടെത്തുകയായിരുന്നു. തിക്കോടി പുറക്കാട് സ്വദേശി മൊയ്തുവിൻ്റെ തായിരുന്നു പണം ബാങ്കിൽ നിന്നും പണം എടുത്ത് പോകുമ്പോൾ കളഞ്ഞു പോകുകയായിരുന്നു. തുടർന്ന് ജിനീഷിൻ്റെ സാന്നിധ്യത്തിൽ പോലീസ് പണം മൊയ്തുവിനു കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe