കൊയിലാണ്ടി ആന്തട്ട യു. പി സ്കൂളിന്റെ നൂറ്റിപ്പത്താം വാർഷികവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും

news image
Mar 4, 2024, 5:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: ആന്തട്ട ഗവ : യു. പി സ്കൂളിന്റെ നൂറ്റിപ്പത്താം വാർഷികവും വിരമിക്കുന്ന പ്രധാനധ്യാപകൻ എം. ജി ബൽരാജ്, സഹാധ്യാപിക പി. ഷീബ എന്നിവർക്കുള്ള യാത്രയയപ്പും പരിപാടിയും മാർച്ച്‌ 5,6 തിയ്യതികളിലായി നടക്കും.

അനുബന്ധ പരിപാടികളായ കൃഷി പാഠം – കാർഷിക സെമിനാർ, നാടക – നാടൻപ്പാട്ട് ക്യാമ്പ്, രക്ഷകർത്തൃ സംഗമം എന്നിവ വലിയ ജന പങ്കാളിത്തത്തോടെ നടന്നു കഴിഞ്ഞു. വിദ്യാഭ്യാസ സെമിനാർ, പൂർവ അധ്യാപക -വിദ്യാർത്ഥി സംഗമം എന്നിവ മാർച്ച്‌ 5 ന് നടക്കും. മാർച്ച്‌ 6 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ചലച്ചിത്ര പിന്നണി ഗാന സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.  എം. എൽ. എ കാനത്തിൽ ജമീല, പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി ബാബുരാജ്, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ മണിയൂർ, ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ മലയിൽ, ജില്ലാ പഞ്ചായത്ത്‌ അംഗം എം. പി ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.


കിഡ്സ്‌ ഫെസ്റ്റ് മാർച്ച്‌ 5 ന് 6 മണിക്ക് ഏഷ്യാനെറ്റ്‌ ജൂനിയർ സ്റ്റാർ സിംഗർ ആര്യൻ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി 12 മണിക്കൂർ ദൈർഘ്യമുള്ള കലാപരിപാടികൾ കുട്ടികൾ അവതരിപ്പിക്കും. മാർച്ച്‌ 5 ന് രാത്രി 9 മണിക്ക് അരങ്ങാടത്ത് സാംസ്‌കാരിക കൂട്ടായ്മയുടെ ‘ പുനർജനി ‘ നാടകം അരങ്ങേറും. ആന്തട്ട ഗവ : യു. പി സ്കൂളിന്റെ നെടുംതൂൺ ആയ പ്രധാനധ്യാപകൻ ബൽരാജ് മാസ്റ്ററുടെയും സ്കൂളിലെ പ്രിയ അധ്യാപിക ഷീബ ടീച്ചറുടെയും യാത്രയയപ്പ് വളരെ വിപുലമായിട്ടാണ് ഇത്തവണ ആഘോഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe