കൊയിലാണ്ടിയില്‍ നിർത്തിയിട്ട ഗ്യാസ് സിലിണ്ടർ ലോറിക്ക് അരികെ കുറ്റിക്കാടിനും കൂട്ടിയിട്ട ടയറിനും തീപിടിച്ചു

news image
Mar 5, 2024, 1:26 am GMT+0000 payyolionline.in

കൊയിലാണ്ടി: നിർത്തിയിട്ട ഗ്യാസ് സിലിണ്ടർ ലോറിക്ക് അരികെ കുറ്റിക്കാടിനും കൂട്ടിയിട്ട ടയറിനും തീപിടിച്ചു.  രാത്രി 12 മണിയോടുകൂടി ആണ് കൊയിലാണ്ടിAdd New ടൗണിലെ മീത്തലെ കണ്ടി പള്ളിക്കു എതിർവശത്ത് നിർത്തിയിട്ട ഗ്യാസ് സിലിണ്ടർ  കയറ്റിയ ലോറിക്ക് സൈഡിലായ പറമ്പിലെ കാടിനും കൂട്ടിയിട്ട ടയറും തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുകയുംതീ പൂർണമായി അണക്കുകയും ചെയ്തു.

 

 

കൃത്യസമയത്ത് തീയണക്കാൻ കഴിഞ്ഞതിനാൽ അടുത്തുള്ള ഗ്യാസ് സിലിണ്ടർ ലോറിക്ക് തീ പിടിച്ചു ഉണ്ടായേക്കാമായിരുന്ന വൻ ദുരന്തം ഒഴിവായി.ഡ്രൈവർ സ്ഥലത്തില്ലായിരുന്നു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പികെ ഇർഷാദ് ,  ഇ എംനിധിപ്രസാദ് , സി സിജിത്ത് , വിഷ്ണു, റഷീദ് കെ പി, ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe