കോൺഗ്രസ്സ് നേതാക്കളെ ആക്രമിച്ച സംഭവം; കൊയിലാണ്ടിയിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

news image
Dec 14, 2023, 2:10 pm GMT+0000 payyolionline.in

കൊയിലാണ്ടി: നവകേരള സദസ്സിനെതിരെ സംസ്ഥാനത്തിലുടനീളം പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ്സ് യൂത്ത് ലീഗ് പ്രവർകരെയും അവരെ ആശുപത്രിയിൽ എത്തിച്ച എൽദോസ് കുന്നപ്പിള്ളി എം എൽ.എ ഉൽപ്പെടെയുള്ള യു.ഡി എഫ് നേതാക്കളെ ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച് യു ഡി എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

 

മഠത്തിൽ അബ്ദുറഹ്മാൻ , മഠത്തിൽ നാണു , രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, കെ ടി വിനോദൻ , വി.ടി സുരേന്ദൻ , റഷീദ് പുളിയഞ്ചേരി, കെ.എം നജീബ്, എ.അസീസ്, അലി കൊയിലാണ്ടി, ഇ.ടി. പത്മനാഭൻ അൻവർ ഇയ്യഞ്ചേരി നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe