കൊയിലാണ്ടി: വാർഡ് അടിസ്ഥാനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾക്ക് കൊയിലാണ്ടി സൗത്ത് മണ്ഡലത്തിൽ തുടക്കം കുറിച്ചു. ഓരോ വാർഡിൽ 5 യൂണിറ്റ് കമ്മിറ്റികൾ എന്ന അടിസ്ഥാനത്തിലാണ് സി യു സി കമ്മിറ്റികൾക്ക് രൂപം നൽകുന്നത്. കൂടാതെ നഗരസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ്സിന്റെ വിജയസാധ്യതകളെ സജീവമാക്കുന്ന തരത്തിലാണ് സിയുസി കമ്മിറ്റികൾക്ക് രൂപം നൽകുന്നത് എന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരുൺ മണമൽ പറഞ്ഞു.
പുന: സംഘടന യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി യു സി ഇൻ ചാർജ് കെ സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. കെപിസിസി അംഗം കെ രാമചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. എം എം ശ്രീധരൻ, ചെറുവക്കാട്ട് രാമൻ, കെപി വിനോദ് കുമാർ, സിപി മോഹനൻ, ലാലിഷാ പുതുക്കുടി എന്നിവർ പ്രസംഗിച്ചു