കൊയിലാണ്ടി: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറക്കിയപ്പോൾ 2021 ജൂലൈ 1 മുതൽ 2024 ഒക്ടോബർ 30 വരെയുള്ള 40 മാസത്തെ ക്ഷാമബത്ത കുടിശ്ശിക നൽകാതെ വഞ്ചിച്ചു എന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മെമ്പർ ബിനു കോറോത്ത് പറഞ്ഞു.
എൻ. ജി.ഒ. അസോസിയേഷൻ സുവർണ ജൂബിലിയോടനുബന്ധിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പതാക ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായ്വേൽ അധ്യക്ഷത വഹിച്ചു. ഷാജി മനേഷ് എം, പങ്കജാക്ഷൻ എം, രാമചന്ദ്രൻ , അനിൽകുമാർ മരക്കുളം, പ്രേംലാൽ, ഇ.കെ രജീഷ് തുടങ്ങിയവർ സംസാരിച്ചു