ചെരണ്ടത്തൂർ മൂഴിക്കൽ ശ്രീ ഭഗവതി ക്ഷേത്ര തിറമഹോത്സവം

news image
Nov 6, 2023, 10:58 am GMT+0000 payyolionline.in

മണിയൂര്‍: ചെരണ്ടത്തൂർ മൂഴിക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവം  -29- 30- 31 നടക്കും. കുറ്റ്യാടി പുഴയും വടകര മാഹി കനാലും സംഗമിക്കുന്ന മാക്കുന്ന് മലയുടെ താഴ് വരയിൽസ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് മൂഴിക്കൽ ഭഗവതി ക്ഷേത്രം.

ഭഗവതി, ഗുളികൻ,കുട്ടിച്ചാത്തൻ,പരദേവത, പുഴക്കൽ ഭഗവതി എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തികൾ. മലബാറിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രം കാണപ്പെടുന്ന ചിത്രകൂടത്തോടുകൂടിയ നാഗക്കാവ് ഈ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്.വാർഷിക ജനറൽ ബോഡിയോഗത്തിൽ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായി ആർ.എം. പവിത്രൻ(പ്രസിഡൻറ്), പ്രജീഷ് മൂഴിക്കൽ (സെക്രട്ടറി), വി. എം. ബാബു (വൈസ് പ്രസിഡൻറ്), ഷൈജു കെ. എം (ജോയിൻറ് സെക്രട്ടറി), തറമ്മൽ പ്രകാശൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe