നന്തിബസാർ: കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി നടത്തുന്ന ‘ഗ്രാമയാത്ര’ പുളിമുക്ക് ലീഗ് ഓഫീസ് ഹാളിൽ സ്വീകരണം നൽകി. യോഗം ജില്ലാ സെക്രട്ടറി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബൂബക്കർ അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടിസംസാരിച്ചു. പഞ്ചായത്തിലെ മുസ്ലിം ലീഗ് വാർഡ് കമ്മറ്റി പ്രതിനിധികൾ പോഷക സംഘടനാ ഭാരവാഹികൾ ജില്ലാ സെക്രട്ടറിയുമായി സംവദിച്ചു. പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മജീദ് മാസ്റ്റർ മറുപടി നൽകി.
കാട്ടിൽ അബൂബക്കർ, മുസ്തഫ അമാന, ഹമീദ് യു.കെ, പി.എം ഹംസ ഹാജി ,വി ഇബ്രാഹിം മർവ്വ, ആലിക്കുട്ടി ഹാജി, കെ.കെ.റിയാസ്, വാർഡ് മെമ്പർമാരായ പി.പി.കരീം, റഫീക്ക് പുത്തലത്ത്, എ.വി ഹുസ്ന, പി.ഇൻഷിദ, .ബ്ലോക്ക് മെബർ സുഹറ കാദർ പങ്കെടുത്തു.
തടത്തിൽ അബ്ദുറഹ്മാൻ സ്വാഗതവും വർദ് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.