‘സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി കേരളം’; ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്ന് മുഖ്യമന്ത്രി

news image
May 25, 2023, 11:06 am GMT+0000 payyolionline.in

തിരുവനന്തപുരം: സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി കേരളം. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇ-ഗവേര്‍ണന്‍സ് പൂര്‍ണ്ണതോതില്‍ ഫലപ്രദമാക്കുന്നതിന് സഹകരണം അനിവാര്യമാണ്. അതുറപ്പിച്ചു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: ”കേരളത്തെ സമ്പൂര്‍ണ്ണ ഇ-ഗവേര്‍ണന്‍സ് സംസ്ഥാനമായി ഇന്നു പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിത്. ‘സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക്’ എന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയം സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തു നടപ്പാക്കുന്ന ഇ-ഗവേര്‍ണന്‍സിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്. ”

”സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി നിലവില്‍ വന്ന ഇ-സേവനം പോര്‍ട്ടല്‍ എന്ന ഏകജാലക സംവിധാനത്തിലൂടെ ഏകദേശം 900 സേവനങ്ങള്‍ ലഭ്യമാക്കുന്നു. മറ്റൊരു ജനകീയ പദ്ധതിയായ ഇ-ഡിസ്ട്രിക്റ്റ് മുഖേന 7.5 കോടിയോളം സര്‍ട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കിയത്. ഇ-ഗവേര്‍ണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റ്വര്‍ക്ക് പദ്ധതി ആവിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ളിലെ ഫയല്‍  നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി. ”

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe