തമിഴ്നാട്ടിൽ ഡിഐജി ജീവനൊടുക്കി; അനുശോചിച്ച് എംകെ സ്റ്റാലിൻ

news image
Jul 7, 2023, 3:59 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.


സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിർക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി എം
കെ സ്റ്റാലിൻ രം​ഗത്തെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe