കൊയിലാണ്ടി: കൃത്യ നിർവഹണത്തിനിടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും നഴ്സിനെയും അക്രമിച്ചതിൽ പ്രതിഷേധിച്ച് എൻ എച്ച് എംപ്ലോയിസ് യൂണിയൻ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ അടിക്കടി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പും ആരോഗ്യ പ്രവർത്തകർക്ക് നേരെ കയ്യേറ്റം നടന്നിരുന്നു.കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ബബിനേഷ് ഭാസ്കർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി രെജിഷ, കൊയിലാണ്ടി ഏരിയ സെക്രട്ടറി അനുലാൽ, ഏരിയ പ്രസിഡന്റ് രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.