തിക്കോടിയില്‍ മൈകൊ വനിതാ വിംഗ് ലഹരി വിരുദ്ധ ക്യാംപയിൽ നടത്തി

news image
Nov 28, 2022, 4:32 am GMT+0000 payyolionline.in

പയ്യോളി : തിക്കോടി മൈകൊ വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ കോടിക്കൽ പ്രദേശത്തെ ലഹരിമുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിവിധ അയൽക്കൂട്ടങ്ങളുടെ രൂപീകരണ ഉദ്ഘാടനം തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.പി ഷക്കീല നിർവ്വഹിച്ചു.

വടകര അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റഖീബ് മണിയൂർ, മൂടാടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി സത്യൻ എന്നിവർ ക്ലാസെടുത്തു. പ്രദേശത്ത് നിന്നും യു.ജി.സി നെറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പി. ഫഹീമ,എം.കെ പ്രജിത,സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം ചെസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയെ കെ.വി ഋത്വിക എന്നിവരെ അനുമോദിച്ചു. റശീദ സമദ് അദ്ധ്യക്ഷയായി. റംലത്ത് എരവത്ത്, വി.പി റൈഹാനത്ത്, ഷാഹിന കൊല്ലന്റവിട  സംസാരിച്ചു. ലഹരി വിരുദ്ധ അയൽക്കൂട്ട പ്രവർത്തനത്തിന് എം.പി ശശി ചെയർമാനും
സമീർ നിലയെടുത്ത് കൺവീനറുമായും  11 അംഗ സമിതി രൂപീകരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe