തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് കല്ലകം ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗത സൗകര്യം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് 34-ാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ ട്രഷറർ എൻ. കെ. ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ സംഘടന റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി ബാബു പടിക്കൽ വാർഷിക റിപ്പോർട്ടും, ട്രഷറർ വി. ടി. ഗോപാലൻ മാസ്റ്റർ വരവ്–ചെലവ് കണക്കും അവതരിപ്പിച്ചു.
ബ്ലോക്ക് സെക്രട്ടറി എ. എം. കുഞ്ഞിരാമൻ, മുൻ ജില്ലാ കമ്മിറ്റി അംഗം വി. പി. നാണു, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. പദ്മനാഭൻ മാസ്റ്റർ, ഇല്ലത്ത് രാധാകൃഷ്ണൻ, സാംസ്‌കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി എന്നിവർ ആശംസകൾ അർപ്പിച്ചു. പി. ജ്യോതിശ്രീ ടീച്ചർ സ്വാഗതവും, പി. ടി. ബാബു മാസ്റ്റർ അധ്യക്ഷതയും, ആമിന ടീച്ചർ നന്ദിയും പറഞ്ഞു. അനുശോചന പ്രമേയം പി. മോഹനൻ മാസ്റ്ററും, വിവിധ പ്രമേയങ്ങൾ ടി. എൻ. ബാലകൃഷ്ണനും അവതരിപ്പിച്ചു.

ഭാരവാഹികൾ:
പ്രസിഡന്റ്: പി. ടി. ബാബു മാസ്റ്റർ
വൈസ് പ്രസിഡന്റുമാർ: ബാലൻ കേളോത്ത്, ആമിന ടീച്ചർ, പി. മോഹനൻ മാസ്റ്റർ
സെക്രട്ടറി: ബാബു പടിക്കൽ
ജോയിന്റ് സെക്രട്ടറിമാർ: ടി. എൻ. ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ നീലിയത്ത്, രജനി ടീച്ചർ
ട്രഷറർ: വി. ടി. ഗോപാലൻ മാസ്റ്റർ
ഓഡിറ്റർമാർ:
ദാമോദരൻ പൗർണമി, രവി പരുത്തിക്കണ്ടി (കോഴിപ്പുറം)
ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ:
കെ. പദ്മനാഭൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി, ജ്യോതിശ്രീ ടീച്ചർ, കെ. കെ. രാജൻ
