തിരുവള്ളൂരിൽ അറുപത് റോഡുകൾ പ്രഖ്യാപിച്ചു

news image
Jan 5, 2024, 4:08 am GMT+0000 payyolionline.in

വടകര : തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ പുതിയതായി നിർമ്മിക്കുന്ന നാൽപത് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനിയും 20 റോഡുകളുടെ പ്രവൃത്തി പ്രഖ്യാപനം വൈസ് പ്രസിഡന്റ് എഫ് എം മുനീറും നിർവ്വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ അധ്യക്ഷൻ പി.അബ്ദുറഹ്മാൻ , ആരോഗ്യകാര്യ അധ്യക്ഷ കെ.വി ഷഹനാസ് , ജനപ്രതിനിധികളായ രതീഷ് അനന്തോത്ത്, പി.സി. ഹാജറ, ഗോപി നാരായണൻ , പി.പി.രാജൻ, ഹംസ വായേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ കൃഷ്ണൻ ,ടിയം സമദ്, ചന്ദ്രൻ പുതുക്കുടി, കോവുക്കൽ നാരായണൻ  എന്നിവരും പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe