തുറയൂര്‍ ജെംസ് എ എൽ പി സ്കൂൾ വാർഷികാഘോഷം ; ലൈബ്രറി ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി

news image
Mar 20, 2023, 3:55 am GMT+0000 payyolionline.in

തുറയൂർ : ജെംസ് എ എൽ പി സ്കൂൾ 119ാം വാർഷികാഘോഷം നാടിന്റെ ഉത്സവമായി മാറി. കുട്ടികളുടെ കലാപരിപാടികൾ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും പട്ടുറുമാൽ ജഡ്ജുമായ ഫൈസൽ എളേറ്റിൽ നിർവഹിച്ചു.സ്വാഗത സംഘം ചെയർമാൻ ഷിജിത്ത് കെ ടി സ്വാഗതഭാഷണം നിർവഹിച്ചു കൊണ്ട് ആരംഭിച്ച
വാർഷികാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനവും 33 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി കെ സുഹറ ടീച്ചർക്കുള്ള ഉപഹാര സമർപ്പണവും  മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.

 

എ പി ജെ  അബ്ദുൽ കലാം മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്ഘാടനം ബഹു വടകര എം പി   കെ മുരളീധരൻ നിർവഹിച്ചു. വാർഷികാഘോഷ ത്തോടനുബന്ധിച്ചുള്ളകലാവിരുന്ന് സിനി ആർട്ടിസ്റ്റ് കലാഭവൻ നിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി ബാലൻ, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ , വാർഡ് മെമ്പർമാരായ സജിത , കുറ്റിയിൽ റസാഖ് , മേലടി എ ഇ ഓ  വിനോദ് പി , ബി ആര്‍ സി  ട്രൈനർ രാഹുൽ , പി ഇ സി  കൺവീനർഇ എം  രാമദാസൻ , ഇസ്മായിൽ തെനങ്കാലിൽ, സ്കൂൾ മാനേജർ അഫ്സൽ ഹാഷിർ എന്നിവർ മുഖ്യാതിഥികളായി.വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും എസ് എസ് ജി  അംഗങ്ങളും പി ടി എ  പ്രതിനിധികളും ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.എല്‍ എസ് എസ്  , അൽ മാഹിർ , ജീനിയസ് ടോപ്പ് , ടാലന്റ് സെർച്ച് എക്സാം വിജയികൾക്കുള്ള ഉപഹാരസമർപ്പണവും വേദിയിൽ വച്ച് നടന്നു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി എം ശ്രീജ പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe