തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി സി എച്ച് അനുസ്മരണ നടത്തി

news image
Oct 2, 2023, 1:57 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി എച്ച് അനുസ്മരണ നടത്തി. ജില്ലാ മുസ്‌ലിം ലീഗ് ട്രെഷർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇൻ ചാർജ് പി ടി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷo വഹിച്ചു. ചടങ്ങിൽ  പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാനേയും ഖത്തർ കെഎംസിസി സംസ്ഥാന വൈസ പ്രസിഡന്റ് പുതുകുടി അബുബക്കനെയും കമ്മിറ്റി ആദരിച്ചു.

ഫാസിൽ നടേരി സി എച്ച് അനുസ്മരണം നടത്തി.മുനീർ കുളങ്ങര , മുഹമ്മദ്‌ ചാവട്ട്, ഒ എം റസാഖ് ,പടന്നയിൽ മുഹമ്മദ്‌ അലി,കുറ്റിയിൽ റസാഖ്,കെ മുഹമ്മദ്‌ അലി, സി കെ മുസ്തഫ, തെനംകാലിൽ അബ്ദുറഹ്മാൻ, ശരീഫ മണലും പുറത്ത് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സി കെ അസീസ് സ്വാഗതവും പി കെ മൊയ്‌ദീൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe