ദേശീയപാത വികസന പ്രവൃത്തി ഇരിങ്ങൽ അടിപ്പാത കർമ്മസമിതി പ്രവർത്തകർ തടഞ്ഞു

news image
Jan 27, 2023, 2:33 pm GMT+0000 payyolionline.in

പയ്യോളി : ദേശീയപാതയുടെ ഇരിങ്ങൽ ഭാഗത്ത് പ്രവൃർത്തി നടത്തുന്നത് അടിപ്പാത കർമ്മ സമിതിയുടെ പ്രവർത്തകർ തടഞ്ഞു.
ഇരിങ്ങലിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതി നടത്തുന്ന സമരത്തിന്റ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ നിന്നും നാഷണൽ ഹൈവേയിലേക്കുള്ള സ്ഥലം ഒഴിച്ചിട്ടായിരുന്നു ഇതുവരെ പ്ര വൃർത്തി നടന്നിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകിട്ട് ഒഴിച്ചിട്ട ഭാഗത്ത് പ്രവർത്തി എടുക്കുന്നത് സമര സമിതിയുടെ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ പ്രവർത്തകർ പ്രവർത്തി തടയുകയായിരുന്നു നിർമ്മാണ പ്രവർത്തി നിർത്തി വെച്ച് മറ്റു ഭാഗത്ത് പ്രവൃർത്തി ആരംഭിക്കുകയായിരുന്നു. ആക്ഷൻ കമ്മിറ്റി കൺവീനർ എരഞ്ഞാറ്റ ദിനേശൻ ഭാരവാഹികളായ രാമകൃഷ്ണൻ പുത്തുക്കാട്ട്, മംഗലത്ത് കേളപ്പൻ, കെ പി വിനീത് എന്നിവരെ നേതൃത്വത്തിലായിരുന്നു പ്രവർത്തി തടഞ്ഞത്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe