നടുവത്തൂരിൽ  കിണറിൽ വീണ ആടിനും യുവാവിനും രക്ഷകരായി അഗ്നിശമന സേന

news image
Jan 12, 2023, 5:42 am GMT+0000 payyolionline.in
കൊയിലാണ്ടി: നടുവത്തൂരിൽ  കിണറിൽ വീണ ആടിനെയും എടുക്കാൻ ഇറങ്ങിയ യുവാവിനെയും രക്ഷപ്പെടുത്തി അഗ്നിശമന സേന. ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയാണ് പ്രഭാകരന്‍ നായർ എരഞ്ഞിക്കോത്, നടുവത്തൂർ എന്നയാളുടെ വീട്ടിലെ ആട് കിണറ്റിൽ വീണത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദന്റെ നേതൃത്തത്തിൽ എത്തുമ്പോൾ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് ആടിനെ പിടിച്ചുനിൽക്കുകയായിരുന്നു നെറ്റ്. സേന റസ്ക്യൂ നെറ്റ് താഴ്ത്തിയശേഷം രണ്ടുപേരെയും കരയ്ക്ക് എത്തിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ് കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ബിനീഷ് വികെ,ഇർഷാദ്, ശ്രീരാഗ്, നിൻരാജ്, ഹോംഗാർഡ് രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe