നടുവത്തൂർ വസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ 1984-1985 വർഷത്തെ പത്താം ക്ലാസ് ബാച്ചിന്റെ സംഗമം ശ്രദ്ധേയമായി

news image
Mar 13, 2023, 2:15 am GMT+0000 payyolionline.in

നടുവത്തൂർ:  നടുവത്തൂർ  വാസുദേവആശ്രമം ഹയർ സെക്കന്ററി സ്കൂൾ 1984-1985  10-)0 ക്ലാസ് ബാച്ചിന്റെ സംഗമം “സ്മൃതി സംഗമം-2023” കൊല്ലം ലെയ്ക്ക് വ്യൂ ഓഡിറ്റോറിയത്തിൽ  നടന്നു. 38 വർഷങ്ങൾക്കിപ്പുറം ജീവിതത്തിന്റെ നാനാ തുറകളിൽ കഴിയുന്നവർ സഹപാഠികളെ പോലെ തന്നെ ഒത്തു ചേർന്ന് തങ്ങളുടെ സ്നേഹം പങ്ക് വെച്ചു.

 

ഏറെ ഊഷ്മളതയോടെ സൗഹൃദം വിപുലമാക്കി വീണ്ടും കൂടി ചേരാനും സാമൂഹ്യ സേവന രംഗത്ത് തുടരാനും തീരുമാനിച്ചു പിരിഞ്ഞു. പൂർവ വിദ്യാർഥികളായ സായി പ്രകാശ്, ശ്രീനു, കബീർ, ശശിധരൻ. വി. എം, ഡോ. ശശി കീഴാറ്റുപുറത്ത്, മനോജ്‌,പ്രകാശൻ, വിനോദ്, ലസിത, സാവിത്രി, ഇന്ദിര, ഉഷാകുമാരി, മുരളി, അഡ്വ. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.

മുരളി, സുരേഷ് എന്നിവരുടെ ഗാനലാപനവും, കുമാരന്റെ നേതൃത്വത്തിലുള്ള ജനഗണമണയോടെ സംഗമം പര്യവസാനിച്ചു.സായി പ്രകാശിന്റെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾക്കായി അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe