തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ് കോടിക്കലിന്റെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി. സി.സി ഷൗക്കത്തിന്റെ അധ്യക്ഷതയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസ്, എഫ്.സി.ഐ, റെയിൽവേ സ്റ്റേഷൻ, കൃഷിഭവൻ, ജില്ലാ മണ്ണു പരിശോധനാ കേന്ദ്രം, കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ,സി.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ, പാലൂർ എൽ.പി സ്കൂൾ, കോടിക്കൽ യു. പി. സ്കൂൾ,കത്തോലിക് സിറിയൻ ബാങ്ക്,നിരവധി ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിക്കുന്ന തിക്കോടി ടൗണിൽ അടിപ്പാത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. വി റംല, സുഹറ ഖാദർ, തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.കെ അബ്ദുൽ മജീദ്, സന്തോഷ് തിക്കോടി, മൂടാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ഇൻഷിദ.പി എന്നിവരും എൻ.പി മമ്മദ് ഹാജി ,പുരുഷോത്തമൻ വി.എം, മജീദ് എം , ലിയാക്കത്ത് എഫ്. എം, സുരേഷ് കെ. വി, ജയചന്ദ്രൻ. വി എം, റഷീദ് കൊളരാട്ടിൽ, സബാഹ്. വി എന്നിവരും സംസാരിച്ചു. നസീർ. എഫ്. എം സ്വാഗതവും സലിം പി.ടി നന്ദിയും പറഞ്ഞു.