നന്തി : വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ നടന്നു. വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സൗമിനി മോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ സംസ്ഥാന കമ്മിറ്റി മെമ്പർ ഷീബ, നിയോജകമണ്ഡലം പ്രസിഡണ്ട്ബിന്ദു, നിയോജകമണ്ഡലം സെക്രട്ടറി ജസ്മ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഏ .വി സുഹറ, ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് പവിത്രൻ, ആതിര, സെക്രട്ടറി വില്ലൻ കണ്ടി സനീർ, സുരേഷ് ഒറിയ, തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് പ്രസിഡണ്ടായി ജിഷ സൂപ്പർ ലാബ്, സെക്രട്ടറിയായി അഞ്ചു വിക്ടറി , ട്രഷററായി ബീന അക്ഷയ്ഏജൻസീസ്എന്നിവരെയും 11അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു.
യോഗത്തിൽ, ജിഷ സ്വാഗതവും , യൂനിറ്റ് പ്രസിഡണ്ട്എ വി സുഹറ അധ്യക്ഷതയും വഹിച്ചു. അഞ്ചു നന്ദിയും രേഖപ്പെടുത്തി.
