നന്തി ബസാർ: ശാഖാ തർബിയത്ത് ക്യാമ്പ് കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ്ബഷീർ അധ്യക്ഷനായി . ഇന്നത്തെ തലമുറയിൽ കണ്ടുവരുന്ന പുതിയ പ്രവണതകൾ വിശദീകരിച്ചു.

തർബിയത്ത് ക്യാമ്പ് കെ എം.കുഞ്ഞമ്മദ്മദനി ഉദ്ഘാടനം ചെയ്യുന്നു.
ഖത്തർ ഇസ്ലാഹീ സെൻ്റർ പ്രതിനിധി ഹമദ് ഫാറുഖി വിഷയം അവതരിപ്പിച്ചു.
കെ എൻ എം മണ്ഡലം പ്രസിഡണ് സഹദ്കടലൂർ , ഐ എസ് എം പ്രതിനിധി സബീൽ സി പി , എം ജി എം പ്രതിനിധി സഫിയ വി പി, ഐ ജി എം പ്രതിനിധി ഹെന്ന ഉനൈസ്സം സംസാരിച്ചു. ശാഖാ ഭാരവാഹികളായ കെ ബഷീർ സ്വാഗതവും സക്കീന എം വി നന്ദിയും പറഞ്ഞു.