നന്മ സാംസ്കാരിക വേദി ഇരിങ്ങലിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

news image
Aug 30, 2023, 11:43 am GMT+0000 payyolionline.in

 

പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവോണ നാളിൽ നടന്ന വൈവിധ്യമാർന്ന പരിപാടികൾ ജനശ്രദ്ധ പിടിച്ചുപറ്റി. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ്റ്റു, എൽ എസ് എസ്,യു എസ് എസ് വിജയികളെ  അനുമോദിച്ചു. ഇരിങ്ങൽ എസ് എസ് യു പി സ്കൂളിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ കലാകായിക മത്സരങ്ങൾ അരങ്ങേറി .

വൈകീട്ട് സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടന്നു. ബിഗ് സ്ക്രീനിൽ പഴയ- പുതിയ സിനിമ ഗാനരംഗങ്ങൾ കോർത്തിണക്കിയ ‘ആരാദ്യം പറയും’ പരിപാടി മത്സരാർത്ഥികൾക്ക് ആവേശമായി. ഒ.എൻ ഷാജിയുടെ അധ്യക്ഷതയിൽ ബാബു പി.വി , രമേശൻ ടി , ബൈജു ഇരിങ്ങൽ , സജിത്ത് ഒ.എൻ , അശോകൻ ഒ.കെ , രാഗേഷ് എം എന്നിവർ സംസാരിച്ചു. ഒ.എൻ പ്രജി സ്വാഗതവും സന്ദീപ് എം.വി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe