തുറയൂര്‍ രണ്ടാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഒന്‍പതിന്; പോരാട്ടം കനക്കും

news image
Nov 7, 2022, 4:47 am GMT+0000 payyolionline.in

പയ്യോളി: എൽ.ഡി.എഫ് ഭരിക്കുന്ന തുറയൂർ പഞ്ചായത്തിൽ നവംബർ 9 ന് നടക്കുന്ന രണ്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് അരങ്ങേറുന്നത്. മുസ്ലിം ലീഗിലെ യു.സി ഷംസുദ്ധീന്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിൽ മുസ്ലിം ലീഗിലെ സി.എ നൗഷാദ് മാസ്റ്റർ മത്സരിക്കുമ്പോൾ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഡ്വ. കോടികണ്ടി അബ്ദുറഹിമാനാണ്. ബി.ജെ.പിയിലെ ലിബീഷാണ് എൻഡിഎ സ്ഥാനാർത്ഥി.

 

സി എ നൌഷാദ് മാസ്റ്റര്‍

അഡ്വ. കോടികണ്ടി അബ്ദുറഹിമാന്‍

 

ലിബീഷ്

 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 123 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നത്.കഴിഞ്ഞ തവണയും യുഡി.ഫിനോട് ഏറ്റുമുട്ടിയ അഡ്വ.കോടികണ്ടി അബ്ദുറഹിമാൻ തന്നെയാണ് ഇത്തവണയും എൽ.ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe