നാഷണല്‍ ആയുഷ് മിഷന്‍ കേരള പദ്ധതിയുടെ ഭാഗമായി തിക്കോടിയിൽ  യോഗ ക്ളബ് ഉദ്ഘാടനം

news image
Jul 14, 2023, 12:29 pm GMT+0000 payyolionline.in

തിക്കോടി : നാഷണല്‍ ആയുഷ് മിഷന്‍ കേരള പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ യോഗക്ളബ് ഉദ്ഘാടനം നടന്നു.
പള്ളിക്കര ഗുഡ്ലക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കുയ്യണ്ടി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അഞ്ചാം വാര്‍ഡ് മെംബര്‍ ഷീബപുല്‍പാണ്ടി അധ്യക്ഷം വഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രനില സത്യന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.പി.ഷക്കീല,വാര്‍ഡ് മെംബര്‍മാരായ ജയകൃഷ്ണന്‍ ചെറുകുറ്റി ,,ബിനുകാരോളി,വിബിത ബെെജു,ജിഷകാട്ടില്‍,ദിബിഷ,സിനിജ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

തിക്കോടി ഗ്രാമപഞ്ചായത്ത് എൻ എച്ച് എം ആയുര്‍വേദ ഡിസ്പെന്‍സറി ഡോക്ടര്‍ അഷിത സ്വാഗതവും,ഹോമിയോ ഡോക്ടര്‍ ഗ്രീഷ്മ നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്‍റെ എല്ലാ വാര്‍ഡുകളിലും യോഗ ക്ളബുകള്‍ വരും ദിവസങ്ങളില്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഔപചാരികമായ തുടക്കമാണ് ഇന്നത്തെ ചടങ്ങ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe