നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന; പയ്യോളിയിൽ മഹിള കോൺഗ്രസ് ധർണ

news image
Dec 17, 2022, 3:03 pm GMT+0000 payyolionline.in

പയ്യോളി : നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെ ലൈഫ് ഭവന പദ്ധതി തട്ടിപ്പിനെതിരെ പയ്യോളി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണന പയ്യോളി ബസ് സ്റ്റാൻഡിന് സമീപം വെച്ച് നടത്തി കെപിസിസി മെമ്പർ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ഗീതാ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, ഏ കെ ജാനിബ്, പുത്തുക്കാട്ട് രാമകൃഷ്ണൻ, മുജേഷ് ശാസ്ത്രി, തൊടുവയൽ സദാനന്ദൻ, അൻവർ കായിരികണ്ടി, സനൂപ് കോമത്ത്, മഹിജ എളോടി, ഗീത ചെറിയാവി എന്നിവർ സംസാരിച്ചു. സിന്ധു സതീന്ദ്രൻ സ്വാഗതവും പിടി ബിന്ദു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe