പന്തലായനി അഘോര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

news image
Feb 20, 2025, 2:41 pm GMT+0000 payyolionline.in

കൊയിലാണ്ടി:  പന്തലായനി അഘോര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾ സ്വാമി ചിദാനന്ദപുരി പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. ചെയർമാൻ എ. മോഹനൻ പുതിയ പുരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് മധു കാളിയമ്പത്ത് സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു.

തുടർന്നുള്ള 7 ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും. മഹാ ശിവരാത്രി നാളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രമുഖ നർത്തകർ പങ്കെടുക്കുന്ന അഖണ്ഡ നൃത്താർച്ചന – രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ ഉണ്ടായിരിക്കും. ദേശീയ നൃത്തോത്സവമായിട്ടാണ് നൃത്താർച്ചന കൊണ്ടാടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe