പയ്യോളിയിൽ 42 തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകി

news image
Oct 21, 2022, 1:12 pm GMT+0000 payyolionline.in

പയ്യോളി: തെരുവ് നായ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പയ്യോളി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 42 തെരുവ് നായകൾക്ക് വായ്സിനേഷൻ നല്കി. നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് 3 ദിവസമാണ് വാക്സിനേഷൻ ഡ്രൈവ് നടത്തിയത്. അരുമ അനിമൽ വെൽഫെയർ അസോസിയേഷൻ്റെ വളണ്ടിയർമാരായ സലൂഷ.പി, അശ്വതി മുരളീധരൻ , സജീഷ്.ടി, ഷജിൽ എന്നിവരാണ് നായകളെ പിടികൂടിയത്.

ഇരിങ്ങൽ വെറ്റിനറി ആശുപത്രി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുജേഷ്.എൻ വാക്സിൽ നല്കി.
തെരുവ് നായ നിയന്ത്രണ യജ്ഞം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.
നഗരസഭതല തെരുവ് നായ നിയന്ത്രണ സമിതിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ, ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർമാൻ വി.കെ അബ്ദുറഹിമാൻ, ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ ടി. ചുന്ദ്രൻ, ടി പി പ്രജീഷ് കുമാർ, യൂത്ത് കോ- ഓർഡിനേറ്റർ സുദേവ്. എസ്. ഡി, നാസിഫ്, ജീജാ നായർ എന്നിവർ വാക്സിനേഷൻ യജ്ഞത്തിന് നേതൃത്വം നല്കി. ഊർജ്ജിത വാക്സിനേഷൻ പ്രവർത്തനങ്ങൾ തുടരുമെന്ന് നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അ റിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe