പയ്യോളി : പയ്യോളി നഗരസഭാ പരിധിയിൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗവും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും 67 കിലോഗ്രാം നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു.
3 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി.ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എൻ.എം രമേശൻ , ബിജേഷ്, ജില്ലാ ശുചിത്വ മിഷൻ പ്രതിനിധി വൈഷ്ണവ് , നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി.കെ.ടി മേഘനാഥൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ മജീദ്, ഡി ആർ രജനി എന്നിവർ പങ്കെടുത്തു. പരിശോധന തുടരുന്നതാണെന്ന് എൻഫോഴ്സ് മെന്റ് വിഭാഗം അറിയിച്ചു.