പയ്യോളി: ഹിറ ഈദ് ഗാഹ് കമ്മിറ്റി പയ്യോളിയുടെ ആഭിമുഖ്യത്തിൽ കീഴൂർ ഇ. കെ. നായനാർ മിനി സ്റ്റേഡിയത്തിൽ ഈദ് ഗാഹ് നമസ്കാരം സംഘടിപ്പിച്ചു. നമസ്കാരത്തിന് സക്കീർ പുറക്കാട് നേതൃത്വം നൽകി. വിശ്വാസികളുടെ സാന്നിധ്യത്തിൽ നടന്ന ഈദ് ഗാഹ്, സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വീണ്ടും പുതുക്കി.
പുറക്കാട് മിനി സ്റ്റേഡിയത്തിന് സമീപം നടന്ന ഈദ് ഗാഹ് നമസ്കാരത്തിന് സി. ഹബീബ് മസൂദ് നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു.പ്രാർഥനയ്ക്കു ശേഷം വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ നേർന്ന് സന്തോഷം പങ്കിട്ടു.

പുറക്കാട് മിനി സ്റ്റേഡിയത്തിന് സമീപം നടന്ന ഈദ് ഗാഹ് നമസ്കാരത്തിന് സി.ഹബീബ് മസൂദ് നേതൃത്വം നൽകുന്നു

ഹിറ ഈദ് ഗാഹ് കമ്മിറ്റി പയ്യോളിയുടെ ആഭിമുഖ്യത്തിൽ കീഴൂർ ഇ. കെ. നായനാർ മിനി സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ് നമസ്കാരത്തിന് സക്കീർ പുറക്കാട് നേതൃത്വം നൽകുന്നു