പയ്യോളിയിൽ കെട്ടിട നികുതി പെർമിറ്റ് ഫീസ് വർദ്ധനക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി.

news image
Apr 29, 2023, 5:08 pm GMT+0000 payyolionline.in

പയ്യോളി: ഇടതുപക്ഷ സർക്കാർ പുതുതായി കെട്ടിട നികുതി ,പെർമിറ്റ് ഫീസ് എന്നിവ പതിൻമടങ്ങ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പയ്യോളി ബീച്ച് റോഡിൽ ആക്ടിംങ്ങ് പ്രസിഡണ്ട് ഏ.പി.കുഞ്ഞബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ ,മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിമാരായ പി.വി.അഹമ്മദ്, ഏ.പി.റസാഖ് ,ദുബായി കെ.എം.സി.സി പയ്യോളി മുൻസിപ്പൽ പ്രസിഡണ്ട് മൊയ്തീൻ പട്ടായി, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി.ഫാത്തിമ ,
കൗൺസിലർ പി.എം റിയാസ് ,വി.കെ.അബ്ദുറഹിമാൻ ,കുഞ്ഞമ്മദ് മിസരി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി സ്വാഗതവും ട്രഷറർ എം.പി.ഹുസ്സയിൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe