പയ്യോളി തേജസ്വിനി പരസ്പര സഹായ സംഘം അയിനിക്കാട് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു. ടി.കെ. വിജീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം മുൻ പയ്യോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. സുരേഷ് ബാബു നിർവഹിച്ചു.
എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരം നടന്നു. മത്സര വിജയികൾക്ക് സമ്മാനം നൽകുകയും മത്സരാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ശേഷം പായസ ദാനം നടത്തുകയും ചെയ്തു