പയ്യോളിയിൽ വ്യാപാരി കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി

news image
Mar 29, 2024, 5:11 am GMT+0000 payyolionline.in

പയ്യോളി: വ്യാപാരികളുടെ കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. പയ്യോളി ടൗണിലെ ട്രഷറി ബിൽഡിങ്ങിലെ വ്യാപാരികളാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. അരങ്ങിൽ ഹാളിൽ നടന്ന പരിപാടിയിൽ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുമുൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തു. വ്യാപാരി സംഘടന ഭാരവാഹികളും പൊതുപ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കുചേർന്നു.

പ്രേംജിത്ത് സ്പെയർ ഹൗസ്, ശരത്ത് ഇൻഡസ്, സുമ്ത്താക്ക് സർദാർ ഒപ്റ്റിക്കൽസ്, മിഥുൻ താരമേൽ, സി വി സുനീർ, ഫൈസൽ സൂപ്പർ, ബിജു കണിക എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe