പയ്യോളി കാപ്പിരിക്കാട് പീപ്പിൾ സാംസ്കാരിക വേദിയുടെ വായനശാല കെട്ടിടം നാടിന് സമർപ്പിച്ചു

news image
Dec 9, 2023, 11:58 am GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി കാപ്പിരിക്കാട് പീപ്പിൾ സാംസ്കാരിക വേദിയുടെ പുതുതായി നിർമിച്ച വായനശാല കെട്ടിടം എംഎൽഎ കാനത്തിൽ ജമീല നാടിനു സമർപ്പിച്ചു. വാർഡ് കൗൺസിലർ ആതിര എൻ.പി അധ്യക്ഷനായി. സാഹിത്യ നാടക പ്രവർത്തകൻ ഷിബു മുത്താറ്റ്, എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി എന്നിവർ മുഖ്യാതിഥികളായി. പരിപാടിയിൽ ഷാജി പുഴക്കൂൽ ( ഡോക്ടേഴ്സ് ലാബ് ), രാകേഷ് മാസ്റ്റർ, നിധീഷ് കോമാത്ത്, അബീഷ് കെ പി, ആവിക്കൽ രാമചന്ദ്രൻ നിധിൻ എം. കെ, സി. പ്രമോദ്,അഖിൽ കാപ്പിരിക്കാട്, സ്മിതേഷ് പരപ്പിൽ, വിജേഷ് ടി.പി ലെനീഷ് ടി, ഷാജി എം സി, സുമേഷ് കെ.വി എന്നിവർ സംസാരിച്ചു.

 

രക്ഷാധികാരി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിൽ നടന്ന ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കർത്താസ് വിഭാഗത്തിൽ സിൽവർ മെഡൽ ജേതാവായ സുനിൽ കുമാർ,ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിൽ നടന്ന ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇസര സുനിൽ എന്നിവരെ ആദരിച്ചു. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe